jeevan news online

വാർത്തകൾ വിശദമായി

ദാസ്യപ്പണി വിവാദം; അതൃപ്തിയറിയിച്ച് ഐ.പി.എസുകാര്‍


ദാസ്യപ്പണി വിവാദത്തില്‍ ഐ.പി.എസുകാര്‍ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചു.ഐ.പി.എസ് അസോസിയേഷന്‍ പ്രതിനിധികള്‍ സംസ്ഥാന പൊലീസ് മേധാവി ലോകാനാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്്.

ക്യാംപ് ഫോളോവര്‍മാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തങ്ങളെ അടച്ചാക്ഷേപിക്കുന്നൂവെന്നാണ് ഐ.പി.എസ് ഉദദ്യോഗസ്ഥര്‍രുടെ പരാതി. തങ്ങള്‍ക്കൊപ്പമുള്ളതിനേക്കാള്‍ കൂടുതല്‍ പൊലീസുകാര്‍ രാഷ്ട്രീയക്കാരുടെ കൂടെയുണ്ടെന്നും ഐ.പി.എസ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. 

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്്‌റയുടെ നേതൃത്വത്തില്‍ ഐ.പി.എസ് അസോസിയേഷന്‍ പ്രതിനിധികള്‍ വിഷയത്തിലെ അതൃപ്തി  മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധരിപ്പിച്ചു. ക്യാംപ് ഫോളോവര്‍മാരുടെ കാര്യത്തില്‍ മാര്‍ഗ നിര്‍ദ്ദേശം വേണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം, ദാസ്യപ്പണി വിഷയത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമെത്തിയിട്ടും ക്യാംപ് ഫോളോവര്‍മാരെ തിരിച്ചയക്കാന്‍ മിക്ക പൊലീസ് ഉദ്യോഗസ്ഥരും ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

 

 










<

JEEVAN TV NEWS

JEEVAN TV NEWS