jeevan news online

വാർത്തകൾ വിശദമായി

സി.എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാസെക്രട്ടറിയാകും


സിപിഎം എറണാകുളം ജില്ലാസെക്രട്ടറിയായി സി.എന്‍ മോഹനനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയോഗമാണ് മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി.രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.  സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായ മോഹനന്‍, 2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1994 മുതല്‍ ആറുവര്‍ഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്നില്ലെന്ന് സി.എന്‍.മോഹനന്‍ പറഞ്ഞു.

 

JEEVAN TV NEWS

JEEVAN TV NEWS