jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ 24 വരെ കനത്ത മഴയെന്ന് മുന്നറിയിപ്പ്


കേരളത്തിലെ ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായ മഴയുടെ പശ്ചാത്തലത്തില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാനും സാധ്യതയുണ്ട്. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും അറിയിച്ചു. ഇതോടൊപ്പം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേയ്ക്ക് മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS