jeevan news online

വാർത്തകൾ വിശദമായി

ഗവാസ്‌ക്കറുടെ ഹര്‍ജി ഇന്ന്  പരിഗണിക്കും


എഡിജിപിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരായെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായി എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഇന്ന്  പരിഗണിക്കും.

എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജപരാതി നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എഡിജിപിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെ കേസുകൊടുത്തത്. 

അസഭ്യംപറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെ്. എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ ചതഞ്ഞുവെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാര്‍ അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു.

JEEVAN TV NEWS

JEEVAN TV NEWS