jeevan news online

വാർത്തകൾ വിശദമായി

ഗവാസ്‌കറിന്റെ മൊഴി രേഖപ്പെടുത്തി


എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനത്തിനിരയായ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തന്‍ കാണിയാണ് മൊഴി രേഖപ്പെടുത്തിയത്. എഡിജിപിയുടെ മകള്‍ സ്‌നിഗ്ധയുടെ മര്‍ദനമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗവാസ്‌കര്‍. ആശുപത്രിയിലെത്തിയാണ് എസ്പി മൊഴി രേഖപ്പെടുത്തിയത്.

സ്‌നിഗ്ധ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌നിഗ്ധയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. അതേസമയം സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്‌നിഗ്ധയും ഗവാസ്‌കറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെതിരെ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്കെതിരായ കേസ് വ്യാജമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS