jeevan news online

വാർത്തകൾ വിശദമായി

ഫാ.തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു


കുട്ടനാട്ടിലെ കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാന്‍ഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് ഫാ.പീലിയാനിക്കലിനെ രാമങ്കരി പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയായിരുന്നു. വൈകിട്ടോടെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.










<

JEEVAN TV NEWS

JEEVAN TV NEWS