jeevan news online

വാർത്തകൾ വിശദമായി

മൂന്നാറില്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു


മൂന്നാറില്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു. തിരുവല്ല സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. മൂന്നാര്‍ ഫെസ്റ്റില്‍ ജോലിക്കായി എത്തിയ തൊഴിലാളിയാണ് ജോലിക്കിടയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. രാവിലെ ഫെസ്റ്റ് നടക്കുന്ന പഴയ മൂന്നാറിലെ ഹൈ അള്‍റ്റിറ്റിയൂഡ് ട്രൈനിംഗ് സെന്ററിന് പുറത്ത് പരസ്യ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ മുകളിലൂടെ പോയ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായി കമ്പി ഉയര്‍ത്തവെ ഇലവന്‍ കേ.വി ലയനില്‍ തട്ടുകയായിരുന്നു. തെറിച്ചുവീണ അബ്ദ്ദുള്ളയെ തൊട്ടടുത്ത മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

JEEVAN TV NEWS

JEEVAN TV NEWS