jeevan news online

വാർത്തകൾ വിശദമായി

വിഴിഞ്ഞം പദ്ധതി ; അന്വേഷണ കമ്മീഷന്‍ പ്രതിസന്ധിയില്‍


 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറിലെ ക്രമക്കേട് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പ്രതിസന്ധിയില്‍. പരിഗണനാ വിഷയങ്ങളില്‍ സര്‍ക്കാാര്‍ തീരുമാനം വൈകുന്നതിനാലാണ് കമ്മീഷന്‍ നടപടികള്‍ നീളുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അദാനി പോര്‍ട്ടുമായി ഒപ്പുവച്ച കരാറില്‍ ക്രമക്കേട് ഉണ്ടെന്ന് സിഎജി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയത്.

ക്രമക്കേടിന് ആരൊക്കെയാാണ് കാരണക്കാര്‍ എന്ന അന്വേഷണമാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്റെ മുഖ്യപരിഗണനാ വിഷയം.എന്നാല്‍ സിഎജിയുടെ കണ്ടെത്തല്‍ ശരിയാണ് എന്ന നിഗമനത്തില്‍ അന്വേഷണം നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് കമ്മീഷന്‍ ആദ്യമേ വ്യകതമാക്കിയിരുന്നു. അതിനാല്‍ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുതത്താന്‍ ആദ്യ സിറ്റിംഗില്‍ തന്നെ  കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയതു. എന്നാല്‍ സര്‍ക്കാര്‍ മറുപടി വൈകുന്നാണ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നത് .

കഴിഞ്ഞ ദിവസം നടന്ന 13മത്തെ സിറ്റിംഗിലും കമ്മീഷന്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട് ജൂലൈയില്‍ കമ്മീഷന്റെ കാലാവധി അവസാനിക്കുകയാണ് അതിനുമുന്‍പ്  റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന വെല്ലുവിളിയും കമ്മീഷനു മുന്നിലുണ്ട്. കരാറില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നത്് സിഎജിയുടെ അഭിപ്രാായമാണ്. ഇത് കേന്ദ്രത്തില്‍ പാര്‍ലമെന്റോ സംസ്ഥാന നിയമസഭയോ അംഗീകരിക്കണം.പബ്ലിക് അക്കൗണ്‌സ് കമ്മറ്റി വിഷയം പരിശോധിച്ചിട്ടുമില്ല.ഇത്തരം നടപടികള്‍ പൂര്‍ത്തിയാാക്കാതെയാണ് കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

 

 

JEEVAN TV NEWS

JEEVAN TV NEWS