jeevan news online

വാർത്തകൾ വിശദമായി

കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ സംവിധാനം കുറ്റമറ്റതാക്കുന്നു


കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ സംവിധാനം കുറ്റമറ്റതാക്കാന്‍ നീക്കം തുടങ്ങി. കെല്‍ട്രോണിനെ ഒഴിവാക്കി റെഡ് ബസ് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളുമായി കരാറൊപ്പിടാനുള്ള ഒരുക്കത്തിലാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റ്. നിലവിലെ സംവിധാനം നഷ്ടക്കച്ചവടമാണെന്നും മാനേജുമെന്റ്  വിലയിരുത്തി.യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചുമതല കെ.എസ്.ആര്‍.ടി.സി കെല്‍ട്രോണിന് നല്‍കിയത്. ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആര്‍.ടി.സി. ഇതിന് നല്‍കുന്നത്.

കെല്‍ട്രോണ്‍ ഇത് നടപ്പാക്കാന്‍ ഊരാളുങ്കല്‍ സര്‍വീസ് സൈറ്റിയെയും അവര്‍ ബെംഗളൂരൂ ആസ്ഥാനമായ റേഡിയന്റ് കമ്പനിയെയും ചുമതലപ്പെടുത്തി. എന്നാല്‍ കോര്‍പറേഷനു സാമ്പത്തിക നഷ്ടമല്ലാതെ ഇതുകൊണ്ടു ഒരു നേട്ടവുമില്ലെന്നാണ് വിയിരുത്തല്‍. ഇതിനെതുടര്‍ന്നാണ് കെല്‍ട്രോണിന്‍െ്‌റയും ഇടനിലക്കാരുടെയും കരാര്‍ റദ്ദാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ആലോചിക്കുന്നത്. റിസര്‍വേഷന്‍ സംവിധാനത്തിലെ പോരായ്മകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് കാണിച്ച് എം.ഡി. ടോമിന്‍ തച്ചങ്കരി കെല്‍ട്രോണിന് കത്ത് നല്‍കി.

ഇവരെ ഒഴിവാക്കി റെഡ് ബസ് ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളുമായി കരാറൊപ്പിടാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. ഇപ്പോള്‍ സ്‌റ്റോപ്പുള്ള സ്ഥലങ്ങളില്‍നിന്നുമാത്രമാണ് റിസര്‍വ് ചെയ്യാനാവുക. ഇതിന് പകരം റൂട്ടിലെ ഏത് സ്ഥലത്തുനിന്നും റിസര്‍വേഷന്‍ ലഭ്യമാക്കുകയാണ് പുതിയ ലക്ഷ്യം. കൂടാതെ പലപ്പോഴും ഓണ്‍ലൈന്‍ സംവിധാനം തകരാറില്‍ ആകുന്ന പ്രശ്‌നം പരിഹരിക്കപ്പെടും. ഇതോടെ ടിക്കറ്റ്്് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

 

 

JEEVAN TV NEWS

JEEVAN TV NEWS