jeevan news online

വാർത്തകൾ വിശദമായി

ബാങ്ക് വായ്പാ തട്ടിപ്പില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഹാജരാകണം


ബാങ്ക് വായ്പാ തട്ടിപ്പില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഹാജരാകണമെന്ന് പാര്‍ലമെന്ററി സമിതി. മെയ് 17ന് ഹാജരാകാനാണ് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേലിനോട് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.വീഡിയോകോണിന് വായ്പ നല്‍കിയത് ഐസിഐസിഐ ബാങ്ക് ആണെങ്കിലും ഇതിന് റിസര്‍വ് ബാങ്കും അനുമതി നല്‍കിയെന്നാണ് സൂചന. 3250 കോടിയാണ് വീഡിയോകോണിന് ബാങ്ക് വായ്പ അനുവദിച്ചത്. നേരത്തെ ഈ വിഷയത്തില്‍ ഐസിഐസിഐ സിഇഒ ചന്ദാ കൊച്ചാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യങ്ങള്‍ സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. 

വീഡിയോ കോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്തും വായ്പയെടുത്തവരുടെ പട്ടികയിലുണ്ടായിരുന്നു.എന്നാല്‍ താന്‍ രാജ്യം വിട്ടുപോകില്ലെന്ന് ദൂത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷം സിബിഐ കേസ് ഏറ്റെടുക്കുന്നതാണ് കണ്ടത്. പക്ഷേ വിഷയത്തില്‍ ഇതുവരെ ആര്‍ബിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. വീഡിയോകോണിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ആര്‍ബിഐ നല്‍കുന്നത്. അതോടൊപ്പം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് അവര്‍ സമാധാനം പറയേണ്ടി വരും.

 










<

JEEVAN TV NEWS

JEEVAN TV NEWS