jeevan news online

വാർത്തകൾ വിശദമായി

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി


ഹൈദരാബാദില്‍ നാളെ തുടങ്ങുന്ന സിപിഎം ദേശീയ സമ്മേളനത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും  ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി പറഞ്ഞു.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ നിലപാടുകളാകും ശ്രദ്ധേയമാകുക. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ദേശീയ ഘടകങ്ങളിലേക്ക് പുതുതായി ആരെ കൊണ്ട് വരണമെന്ന ചര്‍ച്ചകളും സജീവമാകുകയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS