jeevan news online

വാർത്തകൾ വിശദമായി

വിശാല ഐ ഗ്രൂപ്പിനെതിരെ കെ. മുരളീധരന്റെ പടയൊരുക്കം


 കെ. മുരളീധരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിനു കളമൊരുങ്ങുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുളളവരാണു മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിനു നീക്കം നടത്തുന്നത്. അസംതൃപ്തരുടെ ആദ്യ കൂട്ടായ്മ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു.കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണു വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്.

ഡിഐസി (കെ) എന്ന േപരില്‍ കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍നിന്നു പുറത്തു പോവുകയും പിന്നീടു കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണു കൂട്ടായ്മയ്ക്കു പിന്നില്‍. മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ. പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവര്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS