jeevan news online

വാർത്തകൾ വിശദമായി

ഹര്‍ത്താലില്‍ ജീവന്‍ ന്യൂസ് സംഘത്തിന് മര്‍ദ്ദനം ;ഫോര്‍ട്ട് പൊലീസ് കേസെടുത്തു


തിരുവനന്തപുരം ചാലയില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ ചന്തു ചന്ദ്രശേഖറിനും കാമറമാന്‍ പ്രമോദിനും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കയേറ്റശ്രമം. കാമറ പിടിച്ചു വാങ്ങി ഇവരെ തടഞ്ഞുവച്ചു. ജനകീയ ഹര്‍ത്താലിനെ കുറിച്ച് എന്തറിയാമെന്ന് ചോദിച്ചായിരുന്നു പ്രതിഷേധക്കാരുടെ ഇടപെടല്‍. നിര്‍ബന്ധിച്ച് ചാലയില്‍ കടകള്‍ അടപ്പിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ന്യൂസ് സംഘം ഇവിടെ എത്തിയത്. വിഷ്വലുകള്‍ പകര്‍ത്തുന്നത് കണ്ടതോടെ സമരക്കാര്‍ ഓടിയെത്തുകയായിരുന്നു. ഇതോടെ അടിയും ചീത്തവിളിയും തുടങ്ങി. ക്യാമറാമാന്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. എസ്ഡിപിഐക്കാരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS