jeevan news online

വാർത്തകൾ വിശദമായി

രാജേഷ് കൊലക്കേസ് ;മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍


മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയിലായി. രണ്ട് ആഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. രാജേഷിനെ അക്രമിച്ചതില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അപ്പുണ്ണി ഖത്തറിലുള്ള ഒന്നാം പ്രതി സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെട്ടിരുന്നത്.ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മൂന്ന് പൊലീസ് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ വെച്ച് പിടിയിലാകുകയായിരുന്നു.

ഒരു കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അപ്പുണ്ണി.അതിനിടെ ഒന്നാംപ്രതിയായ ഖത്തറിലെ വ്യവസായി സത്താറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന റെഡ്‌കോര്‍ണര്‍ നോട്ടീസിലൂടെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇയാള്‍ക്ക് ഖത്തറില്‍ ലക്ഷങ്ങളുടെ ഇടപാട് തീര്‍ക്കാനുള്ളതിനാല്‍ യാത്രാവിലക്കുണ്ട്. അത് തീര്‍ത്ത് ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. ഇടപാട് തീര്‍ക്കാന്‍ ഇയാളുടെ ബന്ധുക്കളുടെ സഹായം പൊലീസ് തേടി. കേസിലെ പ്രധാന സാക്ഷിയായ നൃത്താദ്ധ്യാപികയും സത്താറിന്റെ ഭാര്യയുമായിരുന്ന സഫിയയോടും അന്വേഷണവുമായി സഹകരിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS