jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്


കശ്മീരില്‍നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി സംശയം. 12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ ശിപായിയായ മീര്‍ ഇദ്രിസ് സുല്‍ത്താന്‍ ആണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നത്.മറ്റു മൂന്ന് യുവാക്കള്‍ക്കൊപ്പം ഇയാള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി വിവരം ലഭിച്ചെന്ന് പോലീസ് പറയുന്നു.

കാണാതായ സൈനികന്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുറത്തുവിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇയാള്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS