jeevan news online

വാർത്തകൾ വിശദമായി

നരേന്ദ്ര മോദി ഇന്ന് ബ്രിട്ടനില്‍


കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന് ഇന്നു തുടക്കം. ഇന്ത്യയുമായുള്ള മികച്ച നയതന്ത്രബന്ധവും വ്യാപാര- വാണിജ്യ ഉടമ്പടികളും പ്രതീക്ഷിക്കുന്ന ബ്രിട്ടന്‍, സമ്മേളനത്തിനെത്തുന്ന മറ്റൊരു രാഷ്ട്രത്തലവനും നല്‍കാത്ത സ്വീകരണമാണു മോദിക്കായി ഒരുക്കുന്നത്.

രണ്ടാംവട്ടം സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബ്രിട്ടണിലെ ഇന്ത്യന്‍ സമൂഹവും ആവേശത്തിലാണ്. ഒപ്പം ന്യൂനപക്ഷ പീഡനത്തിന്റെയും കശ്മീര്‍ വിഷയത്തിന്റെയും സമീപകാല സ്ത്രീപീഡനങ്ങളുടെയും പേരില്‍ മോദിക്കെതിരേ പ്രതിഷേധിക്കാനും വിവിധ സംഘടനകള്‍ രംഗത്തുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS