ടാന്‍സിറ്റ് വീസക്കാര്‍ക്ക് ഗുണകരമാകുന്ന തീരുമാനവുമായി യുഎഇ മന്ത്രിസഭ. യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാനുള്ള വീസ നല്കുന്ന കാര്യം പരിഗണിച്ച യോഗം ഇതിന് ഉചിതമായ തീരുമാനമുണ്ടായിരിക്കുന്നതിന് പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് ഇതിനു നേതൃത്വം നല്‍കുക.
ഇതനസരിച്ച് ഒരു ദിവസം യുഎഇയിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ട്രാന്‍സിറ്റ് വീസക്കാരെ അനുവദിക്കും. നേരത്തെ വിമാനത്താവങ്ങളില്‍ നിന്നു പുറത്തിറങ്ങാന്‍ യാത്രക്കാരെ അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനം യുഎഇയിലെ വിനോദസഞ്ചാര മേഖലയെ വളര്‍ത്തും എന്നാണ് പ്രതീക്ഷ. 2017 യുഎഇയിലെ വിമാനത്താവളങ്ങളിലെത്തിയ 70 ശതമാനം പേരും ട്രാന്‍സിറ്റുകാരായിരുന്നു.
ഈ വീസയുടെ ഫീസ്, മറ്റു കാര്യങ്ങള്‍ എന്നിവ പുതിയ സമിതി തീരുമാനിക്കും. യൂറോപ്പിലേയ്ക്കും മറ്റും ദുബായ് വഴി പോകുന്ന യാത്രക്കാര്‍ക്കാണ് പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുക. യുഎഇയിലുള്ള ബന്ധുക്കളെയും മറ്റും ഒരു ദിവസം സന്ദര്‍ശിക്കാന്‍ ഇതുമൂലം സാധിക്കുമെന്നാണ് പ്രതീക്ഷ.