jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയ്ക്ക് പണരഹിത സമൂഹമായി മാറാന്‍ കഴിയില്ല :മോഹന്‍ ഭഗവത്


ഇന്ത്യയെ നോട്ട്‌രഹിതം ആക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രമങ്ങളെ തള്ളി  ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് രംഗത്ത്. സാങ്കേതിക രംഗത്ത് ഏറെ പുരോഗമിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും പണരഹിത സമൂഹമായി മാറാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പണരഹിത സമൂഹമാക്കി മാറ്റാനുള്ള പദ്ധതികള്‍ക്ക് മികച്ച ലക്ഷ്യങ്ങളുണ്ടെങ്കിലും ഇതില്‍ ചില പോരായ്മകളുണ്ടെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. അതിനാല്‍ തന്നെ ഈ ആശയത്തിന് അതിന്റെ പ്രഖ്യാപിത ലക്ഷ്യം നേടാനാകില്ല. ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും പണരഹിതമാകാമെങ്കിലും ഒരിക്കലും പൂര്‍ണ ക്യാഷ്‌ലെസ് എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രവുമല്ല, കടത്തില്‍ നട്ടം തിരിയുന്ന എയര്‍ ഇന്ത്യയെ ഇന്ത്യയിലെ തന്നെ ഏതെങ്കിലും ഒരു കമ്പനിക്ക് ഏറ്റെടുക്കാന്‍ അവസരമൊരുക്കണമെന്നും ഇതില്‍ നിന്നും വിദേശ കമ്പനികളെ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എയര്‍ ഇന്ത്യയെ ഒരു ഇന്ത്യന്‍ കമ്പനിയെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. ജര്‍മനി പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കണം. സ്വന്തം ആകാശം മറ്റൊരു രാജ്യത്തിന് പണയം വയ്&്വംിഷ;ക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS