jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വരുന്നു


സംസ്ഥാനത്ത് മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. കോഴിക്കോടും തൃശ്ശൂരും എറണാകുളത്തുമാവും പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍.മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പരാതികളില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകള്‍ തുടങ്ങുന്നത്. ഇവയ്ക്കുവേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. ഓരോ സ്റ്റേഷനുകള്‍ക്ക് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം 18 തസ്തികകളാവും സൃഷ്ടിക്കുക.

 

JEEVAN TV NEWS

JEEVAN TV NEWS