jeevan news online

വാർത്തകൾ വിശദമായി

ഐപിഎല്‍ ;ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്ത വിജയവഴിയില്‍ മടങ്ങിയത്തി


ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 71 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയവഴിയില്‍ മടങ്ങിയത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി പതിനഞ്ചാം ഓവറില്‍ 129 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ  പോയിന്റ് നിലയില്‍ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തെത്തി.ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഗൗതം ഗംഭീറിന്റെ തീരുമാനത്തെ ശരിവെച്ചായിരുന്നു ടെന്‍ഡ്‌ബോള്‍ട്ടിന്റെ ബൗറിംഗ്.

  ആദ്യ ഓവര്‍ മെയ്ഡന്‍ ആയപ്പോള്‍ രണ്ടാം ഓവറില്‍ സുനില്‍ നരെയ്‌നെ പുറത്താക്കി. 31  റണ്‍സെടുത്ത് ക്രിസ് ലിന്നും 35 റണ്‍സെടുത്ത് ഉത്തപ്പയും പിന്നീട് കൊല്‍ക്കത്തയെ മുന്നോട്ടുനയിച്ചു. കൂട്ടുകെട്ട് പൊളിച്ച് മുഹമ്മദ് ഷമി ഡല്‍ഹിയെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചു. എന്നാല്‍ ആന്ദ്രേ റസലും നിഥീഷ് റാണയും ഒന്നിച്ചതോടെ ഈഡന്‍ ഗാര്‍ഡനില്‍ സിക്‌സര്‍ വിരുന്ന്. 12 പന്തില്‍ 41 റണ്‍സ് റസല്‍ മടങ്ങി . വന്‍ സ്‌കോര്‍ ലക്ഷ്യമാക്കി കുതിച്ച കൊല്‍ക്കത്തെയ വിക്കറ്റുകള്‍ പിഴുത് അവസാന ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ പിടിച്ചുകെട്ടി. നിതീഷ് റാണ അര്‍ധസെഞ്ചുറി നേടി മടങ്ങി . 

അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി തെവാട്ടിയ കൊല്‍ക്കത്തെയ 200ല്‍ ഒതുക്കി. ഡല്‍ഹി ബൗളര്‍മാര്‍ നിര്‍ത്തിയിടത്തുനിന്നാണ് കൊല്‍ക്കത്ത ബൗളര്‍മാര്‍ തുടങ്ങിയത്. ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത് റിഷഭ് പന്തും മാക്‌സവെല്ലും മാത്രമാണ്. കുല്‍ദീപ് യാദവും സുനില്‍ നരെയ്‌നും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി .  ഐ പി എല്ലില്‍ നൂറ് വിക്കറ്റെന്ന നേട്ടം നരെയ്ന്‍ സ്വന്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS