jeevan news online

വാർത്തകൾ വിശദമായി

സിറിയ രാസായുധാക്രമണം ;അവകാശവാദവുമായി ഫ്രാന്‍സ്


രാസായുധാക്രമണം നടന്ന സിറിയയില്‍ അമേരിക്കയ്ക്കും ബ്രിട്ടനുമൊപ്പം ചേര്‍ന്ന് മിസൈല്‍ ആക്രമണം നടത്തിയതിലൂടെ സൈനികശക്തി ലോകത്തിനു മുന്നില്‍ തെളിയിക്കാനായെന്ന് ഫ്രാന്‍സ്. സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് മികച്ച മുന്നേറ്റമാണ് ഫ്രാന്‍സ് നടത്തിയതെന്നും  ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് പറഞ്ഞു. അതേസമയം  രാസായുധപ്രയോഗം സ്ഥിരീകരിക്കാനായി വിദഗ്ദ്ധസംഘത്തെ നിയോഗിക്കാനുള്ള അമേരിക്കയുടേയും സഖ്യകക്ഷികളുടേയും നീക്കത്തെ എതിര്‍ക്കില്ലെന്ന് റഷ്യ വ്യക്തമാക്കി.

 

 

JEEVAN TV NEWS

JEEVAN TV NEWS