jeevan news online

വാർത്തകൾ വിശദമായി

എംപിമാരുടെ ശമ്പളം ;ഹര്‍ജി സുപ്രീംകോടതി തളളി


എംപി മാരുടെ ശമ്പളവും പെന്‍ഷനും എംപിമാര്‍  തന്നെ നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ലോക്പ്രഹാരി എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് കേസില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി കോടതി തള്ളിയത്. എംപിമാര്‍ സ്വന്തം നിലയില്‍ ആനുകൂല്യങ്ങള്‍ നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും അഭിപ്രായം കേട്ട ശേഷമാണ് കോടതി നടപടി. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

 

JEEVAN TV NEWS

JEEVAN TV NEWS