jeevan news online

വാർത്തകൾ വിശദമായി

സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്ന് സര്‍ക്കാര്‍


അനിശ്ചിതകാല സമരം നടത്തുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്ന് സര്‍ക്കാര്‍. സമരത്തെ നിയമാനുസൃതം കൈകാര്യം ചെയ്യാന്‍ ആരോഗ്യമന്ത്രിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. എസ്മ പ്രയോഗിക്കാതെ സമരത്തെ നേരിടാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.   അതേസമയം സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS