jeevan news online

വാർത്തകൾ വിശദമായി

കത്‌വ കേസ് വിചാരണ ഈ മാസം 28ലേക്കു മാറ്റി


കത്‌വ കേസില്‍ വിചാരണ തുടങ്ങുന്നത് ഈ മാസം 28ലേക്കു മാറ്റി. കേസ് പരിഗണിക്കുന്നത് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. അതിനിടെ  കത്‌വ കേസ് പരിഗണിക്കുന്നത് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ചണ്ഡിഗഢിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. തനിക്കും കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS