jeevan news online

വാർത്തകൾ വിശദമായി

ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ നടപടി തുടങ്ങി


ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് ഡോ എ.കെ റൗഫ്, സെക്രട്ടറി ഡോ ജിയേഷ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നടപടി. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.ഡോക്ടര്‍മാരുടെ സമരത്തിനോടുള്ള സര്‍ക്കാര്‍ സമീപനം ജനാതിപധ്യ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രശ്‌നം എന്തെന്ന് മനസിലാക്കാനുള്ള ശ്രമം പോലുമുണ്ടായില്ല. ചര്‍ച്ചയ്ക്ക് വിളിക്കാത്തത് സര്‍ക്കാരിന്റെ അഹങ്കാരമാണെന്നും കെജിഎംഒഎ പറഞ്ഞു.

 

 

JEEVAN TV NEWS

JEEVAN TV NEWS