jeevan news online

വാർത്തകൾ വിശദമായി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനോട് തോറ്റതോടെയാണ് അഞ്ചുമല്‍സരം ബാക്കിനില്‍ക്കെ സിറ്റി കിരീടം ഉറപ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണലിനെ ന്യുകാസില്‍ യുണൈറ്റഡ് അട്ടിമറിച്ചു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം മൈതാനത്ത്  വെസ്റ്റ്‌ബ്രോമിനോട് തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. 33 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് 87 പോയിന്റാണുള്ളത്.

സിറ്റിയുടെ അഞ്ചാം പ്രീമിയര്‍ ലീഗ് കിരീടനേട്ടമാണിത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് വെസ്റ്റ് ബ്രോം അട്ടിമറിച്ചത്. 73ാം മിനിറ്റില്‍ റോഡ്രിഗസാണ് വെസ്റ്റ് ബ്രോമിന്റെ വിജയഗോള്‍ നേടിയത്.മറ്റൊരു മല്‍സരത്തില്‍ ന്യുകാസില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തു. 14ാം മിനിറ്റില്‍ ആഴസ്ണലാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ പെരസും , റിറ്റ്‌സിയും ന്യുകാസിലാനായി വലകുലുക്കിയതോടെ  ആഴ്‌സണല്‍ അട്ടമറി തോല്‍വി വഴങ്ങി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS