jeevan news online

വാർത്തകൾ വിശദമായി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് :സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള  സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. ഇരുനൂറ്റിപതിനെട്ടു പേരുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ദരാമയ്യ  ചാമുണ്ഡേശ്വരി മണ്ഡലത്തില്‍  നിന്നും  മകന്‍ യതീന്ദ്ര സിദ്ദരാമയ്യയുടെ പഴയ മണ്ഡലമായ വരുണയില്‍ നിന്നും ജനവിധി തേടും. മലയാളികളായ കെ.ജെ.ജോര്‍ജ്, യു.ടി.ഖാദര്‍ എന്നിവരും പട്ടികയിലുണ്ട്. ഇരുനൂറ്റിഇരുപതിനാല് മണ്ഡലങ്ങളില്‍, അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. മെയ് പന്ത്രണ്ടിനാണ് തിരഞ്ഞെടുപ്പ്.

 










<

JEEVAN TV NEWS

JEEVAN TV NEWS