കഠ്വ സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി നടത്തിയ റാലിയില്‍ പങ്കെടുത്ത രണ്ടു ബിജെപി മന്ത്രിമാരും പുറത്തായി. ഇവരുടെ രാജിക്കത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചു. മന്ത്രിമാരുടെ രാജി സാധ്യമാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മെഹ്ബൂബ നന്ദി പറഞ്ഞു.ബിജെപി-പിഡിപി സഖ്യത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയ പ്രതിസന്ധിക്കൊടുവില്‍ നിവൃത്തിയില്ലാതെയാണ് മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ കഴിഞ്ഞദിവസം പാര്‍ട്ടി നേതൃത്വത്തിനു രാജിക്കത്ത് നല്‍കിയത്.
ബിജെപിയുടെയും പിഡിപിയുടെയും ഉന്നതതല യോഗം ഇന്നലെ വെവ്വേറെ നടന്നിരുന്നു. ബിജെപി യോഗത്തില്‍ ജനറല്‍ സെക്രട്ടറി റാം മാധവും പങ്കെടുത്തു. നേതാക്കളോടും എംഎല്‍എമാരോടും സംസാരിച്ച ശേഷമാണ് രാജിക്കത്തുകള്‍ കൈമാറാന്‍ റാംമാധവ് തീരുമാനിച്ചത്. 'മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായത് വിവേകമില്ലായ്മയാണ്' എന്നു റാം മാധവ് പറഞ്ഞു.