jeevan news online

വാർത്തകൾ വിശദമായി

ഡെല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം


ഡെല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം. കാളിന്ദി കുഞ്ചിലുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. രാജ്യത്ത് ഡെല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അഭയാര്‍ഥികള്‍ കഴിയുന്നത്. അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പില്‍ തീപിടുത്തമുണ്ടായത്.

അന്‍പതോളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഭയാര്‍ഥികളെ പുറത്താക്കുന്നതിനായി ക്യാമ്പിന് തീവെച്ചതാണെന്നാണ് ആരോപണം. ക്യാമ്പിലെ സാഹചര്യങ്ങളെകുറിച്ചാണ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. റോഹിംഗ്യകള്‍ക്ക് മെച്ചപ്പെ' സൗകര്യങ്ങള്‍ ഒരുക്കണമെ് ആവശ്യപ്പെ'് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിലായിരുു കോടതി നടപടി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS