jeevan news online

വാർത്തകൾ വിശദമായി

ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവില്‍ വെച്ച് പീഡിപ്പിച്ചു


കഠുവ, ഉന്നാവോ സംഭവങ്ങളുടെ ഭീതി വിട്ടൊഴിയും മുമ്പ് രാജ്യ തലസ്ഥാനത്ത് വീണ്ടും സമാന സംഭവം. ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി.സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുല്‍ദീപ് എന്ന യുവാവിനെതിരേ പോലീസ് കേസെടുത്തു. എന്നാല്‍, ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.ഏപ്രില്‍ ഒമ്പതിനാണ് തടവില്‍ പാര്‍പ്പിച്ചയിടത്ത് നിന്ന് യുവതി രക്ഷപ്പെട്ടത്. അന്ന് തന്നെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS