jeevan news online

വാർത്തകൾ വിശദമായി

വിശ്വഹിന്ദു പരിഷത്ത് തെരഞ്ഞെടുപ്പ് ;തൊഗാഡിയ പക്ഷത്തിന് തോല്‍വി


വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി. ഇതോടെ വിഎച്ച്പി അഖിലേന്ത്യാ അധ്യക്ഷസ്ഥാനം പ്രവീണ്‍ തൊഗാഡിയയ്ക്ക് നഷ്ടമായേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തൊഗാഡിയ ആരോപിച്ചു. 212 മെമ്പര്‍മാരുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ 37 വ്യാജ വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ത്തെന്നാണ് ആരോപണം.

ഹിമാചല്‍പ്രദേശ് മുന്‍ഗവര്‍ണര്‍ വിഷ്ണു സദാശിവയാണ് വിഎച്ച്പിയുടെ പുതിയ അധ്യക്ഷന്‍.
ആര്‍എസ്എസ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി സംഘപരിവാര്‍ സംഘടനകളിലൊന്നാണ് വിശ്വഹിന്ദു പരിഷത്ത്. 1964ല്‍ എംഎസ് ഗോള്‍വാള്‍ക്കറും എസ്എസ് ആപ്‌തെയും സ്വാമി ചിന്മയാനന്ദയും ചേര്‍ന്ന് സ്ഥാപിച്ചതാണ് വിഎച്ച്പി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS