jeevan news online

വാർത്തകൾ വിശദമായി

കര്‍ണാടകയില്‍ തൂക്കുസഭയെന്ന് സര്‍വേ


കര്‍ണാടകയില്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്ന് അഭിപ്രായസര്‍വേ. എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വേ പറയുന്നു. ഇന്ത്യാ ടുഡെ നടത്തിയ അഭിപ്രായസര്‍വേയിലാണ് തൂക്കുസഭയ്ക്ക് സാധ്യത പറയുന്നത്.

224 അംഗ നിയമസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ കാര്‍വി ഇന്‍സെറ്റ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.കോണ്‍ഗ്രസിന് 90101 സീറ്റുകളാണ് സര്‍വേ പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് 78 നും 86 നും ഇടയില്‍ സീറ്റുകളും പ്രവചിക്കുന്നു. ജനതാദള്‍ സെക്കുലറിന് 3443 സീറ്റുകളും ലഭിച്ചേക്കാമെന്നു സര്‍വെ കണക്കുകൂട്ടുന്നു. അഭിപ്രായ സര്‍വെയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം പേരും കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.

വോട്ടിങ് ഷെയറില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രണ്ടു ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്. കോണ്‍ഗ്രസിന് 37 ഉം ബിജെപിക്ക് 35 ഉം ജെഡിഎസ്ബിഎസ്പി സഖ്യത്തിന് 19 ഉം ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.നിലവില്‍ കോണ്‍ഗ്രസിന് 122 ഉം ബിജെപിക്ക് 43 ഉം ജെഡിഎസിന് 29 ഉം സീറ്റുകളാണ് ഉള്ളത്. ബാക്കിയുള്ള സീറ്റുകള്‍ സ്വതന്ത്രര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കുമാണ്.

 

 

JEEVAN TV NEWS

JEEVAN TV NEWS