jeevan news online

വാർത്തകൾ വിശദമായി

കത്‌വ കൊലപാതകം ;മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും യോഗം ഇന്ന്


ജമ്മു കശ്മീരിലെ കത്‌വ കൊലപാതകകേസിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പിഡിപി മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു. ഇന്ന് രാവിലെ പതിനൊന്നിന് ശ്രീനഗറിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന പി.ഡി.പി നേതാക്കളും പങ്കെടുക്കും.

രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള പ്രകടനത്തില്‍ പങ്കെടുത്തത് വ്യാപകപ്രതിഷേധമുയര്‍ത്തിയിരുന്നു. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന് മെഹബൂബ മുഫ്തി ട്വീറ്ററില്‍ കുറിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS