jeevan news online

വാർത്തകൾ വിശദമായി

അതിര്‍ത്തിയിലെ കടന്നുകയറ്റം; സുരക്ഷ ശക്തമാക്കി സൈന്യം



രാജസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ കടന്നുകയറ്റവും കള്ളക്കടത്തും തടയുന്നതിനായി സുരക്ഷ ശക്തമാക്കി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വൈദ്യുതി വേലി നിര്‍മ്മിക്കാനും ധാരണയായിട്ടുണ്ട്.രാജസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ കള്ളക്കടത്തും തടയുന്നതിനായാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ബിഎസ്എഫിന് പുറമെ സൈന്യത്തെയും ഇവിടെ വിന്യസിച്ചു. ഇതിന് പുറമെ വരുംദിവസങ്ങളില്‍ ഇന്ത്യപാകിസ്താന്‍ അതിര്‍ത്തിയുടെ 840 കിലോമീറ്ററോളം ഇലക്ട്രിക് കോബ്ര വയറുകള്‍ കൊണ്ട് സീല്‍ ചെയ്യും.കമ്പി വേലിയില്‍ ഇലക്ട്രിക് വയറുകള്‍ ചുറ്റിയാണ് സീല്‍ ചെയ്യുക.

അത് മുറിച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ ഒരു അലാറം അടിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയുന്നതിനായി ലോ വാട്ട് ബള്‍ബ് ഓഫ് ആവുകയും ചെയ്യും.സിസിടവി ക്യാമറകള്‍. കോബ്ര വയറുകള്‍, മറ്റ് സുരക്ഷ ഉപകരണങ്ങളും പാകിസ്താനുമായുള്ള അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ ഉപയോഗിക്കും.  ചൂടിനെ പ്രതിരോധിക്കാന്‍ വാട്ടര്‍ കൂളറുകളും ഫ്രീസറുകളും ജവാന്‍മാര്‍ക്ക് അനുവദിച്ച് നല്‍കാന#ു#ം ധാരണയായി

 

 

 

JEEVAN TV NEWS

JEEVAN TV NEWS