jeevan news online

വാർത്തകൾ വിശദമായി

ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണല്‍ ;എമിഗ്രേഷന്‍ നടപടികള്‍ ഇനി വേഗത്തില്‍


 

എമിഗ്രേഷന്‍ നടപടികള്‍ പത്തു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാവുന്ന സ്മാര്‍ട് ടണല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അടുത്തമാസം സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുകയെന്നു ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു ടണല്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിലാദ്യമായാണ് ഇത്തരം സംവിധാനം നിലവില്‍ വരുന്നതെന്നു മേജര്‍ ജനറല്‍ അല്‍ മര്‍റി അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിലാണു സ്മാര്‍ട് ടണല്‍ സാങ്കേതികവിദ്യ സംബന്ധിച്ച പദ്ധതി അനാവരണം ചെയ്തത്.

ബയോമെട്രിക് സംവിധാനം വഴി പ്രവര്‍ത്തിക്കുന്നതാണു സ്മാര്‍ട് ടണല്‍. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ സ്മാര്‍ട് ടണലിലൂടെ മുന്നോട്ടു നീങ്ങിയാല്‍ മാത്രം മതി. പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ കാണിക്കേണ്ട. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യവഴി പരിശോധനയും മറ്റും പത്തു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നു മേജര്‍ ജനറല്‍ അല്‍ മര്‍റി പറഞ്ഞു. സ്മാര്‍ട് ടണല്‍ പദ്ധതി പ്രാബല്യത്തിലാക്കാനായി എമിറേറ്റ്‌സ് എയര്‍ലൈനുമായി ദുബായ് ജിഡിആര്‍എഫ്എ ഏകോപനം നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS