jeevan news online

വാർത്തകൾ വിശദമായി

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ കുട്ടികളുടെ ബാഗേജ് അലവന്‍സ് കുറച്ചു


എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചു. 30 കിലോയില്‍നിന്ന് 20 കിലോ ആക്കിയാണ് കുറച്ചത്. ഈ മാസം രണ്ടു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം.ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. രണ്ടു മുതല്‍ 12 വയസുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. വേനല്‍ അവധിക്കാലം കഴിയുന്നതുവരെ കുട്ടികള്‍ക്ക് 20 കിലോ മാത്രമേ അനുവദിക്കൂ.

രണ്ടു വയസിന് താഴെയുള്ള കുട്ടികളുടെ ബാഗേജ് അലവന്‍സ് പത്തു കിലോയായി തുടരും. ഈ കുട്ടികളുടെ ടിക്കറ്റ് നിരക്ക് 120 ദിര്‍ഹമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്റെ നിശ്ചിത ശതമാനം മാത്രമേ എടുത്തിരുന്നുള്ളൂ. മുതിര്‍ന്നവര്‍ക്ക് ബാഗേജിന്റെ തൂക്കത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടുകയും കുറയുകയും ചെയ്യും. 20 കിലോ മാത്രം ബാഗേജ് ഉള്ളവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.
 

 

 










<

JEEVAN TV NEWS

JEEVAN TV NEWS