jeevan news online

വാർത്തകൾ വിശദമായി

സൗദി നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കണമെന്ന് നിര്‍ദ്ദേശം


സൗദി അറേബ്യയില്‍ നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍വകലാശാലാ വകുപ്പ് മേധാവികളുടെ യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കൂടുതല്‍ മെയില്‍ നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.2020 ആകുന്നതോടെ നഴ്‌സിംഗ് കോളെജുകളില്‍ 50 ശതമാനം പ്രവേശനം ആണ്‍കുട്ടികള്‍ക്ക് നല്‍കണം.

2030ല്‍ 100 ശതമാനം ആണ്‍കുട്ടികള്‍ക്ക് നഴ്‌സിംഗ് മേഖലയില്‍ പഠന സൗകര്യം ഒരുക്കുന്നതിന് കോളെജുകളില്‍ സൗകര്യം ഒരുക്കണം. ഇതിന് ആവശ്യമായ നടപടി തുടങ്ങണമെന്നും രാജ്യത്തെ വിവിധസര്‍വകലാശാലകളിലെ വകുപ്പ് മേധാവികളുടെ യോഗം നിര്‍ദേശിച്ചു.

നഴ്‌സിംഗ് മേഖലയില്‍ കൂടുതലും വിദേശികളാണ് ജോലി ചെയ്യുന്നത്. സ്വദേശികളുടെ ശേഷി പരിപോഷിപ്പിക്കുകയും നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിനും കര്‍മ പദ്ധതി ആവിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വരും വര്‍ഷങ്ങളില്‍ പൊതു-സ്വകാര്യ മേഖലയില്‍ നഴ്‌സിംഗ് ജോലിയില്‍ കൂടുതല്‍ തൊഴില്‍ അവസരം സംജാതമാകും. ഇതു മുന്‍കൂട്ടിക് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.










<

JEEVAN TV NEWS

JEEVAN TV NEWS