jeevan news online

വാർത്തകൾ വിശദമായി

സമൂഹ മാധ്യമങ്ങള്‍ വഴി തട്ടിപ്പ് ;പുതിയ ഉത്തരവിറക്കി അബുദാബി പൊലീസ്


വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴി തട്ടിപ്പു നടത്തിയാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും മൂന്നുവര്‍ഷം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് അബുദാബി പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങളയച്ചു തട്ടിപ്പു നടത്തുന്നതു വ്യാപകമായതിനെ തുടര്‍ന്നാണു നടപടി.

കേസിന്റെ സ്വഭാവം വിലയിരുത്തി 2.5 ലക്ഷം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കും. വ്യാജ സന്ദേശങ്ങളയച്ചു ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തട്ടിയെടുക്കുന്നതായാണ് കൂടുതല്‍ പരാതി ലഭിച്ചിരിക്കുന്നത്. വന്‍തുക ലോട്ടറി അടിച്ചെന്ന് പറഞ്ഞാണ് സന്ദേശങ്ങളില്‍ വരുന്നത്.

വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഗള്‍ഫ് മേഖലയിലെ പ്രധാന കമ്പനികളുടെയും മറ്റും പേരും ലോഗോയും നല്‍കുന്നു. ഈ സ്ഥാപനങ്ങളില്‍ നടത്തിയ നറുക്കെടുപ്പില്‍ വിജയിച്ചതായി തെറ്റിദ്ധരിക്കപ്പെടുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന ലിങ്കുകളും മറ്റും ക്ലിക് ചെയ്യും മുന്‍പ് സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS