jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം


സൗദിയിലെ ജിസാന്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതി തീവ്രവാദികള്‍ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ സൗദി റോയല്‍ ഡിഫന്‍സ് ഫോഴ്‌സസ് തടഞ്ഞു. സംയുക്ത സേനയുടെ ഔദ്യോഗിക വക്താവായ കേണല്‍ തുര്‍ക്കി അല്‍ മല്‍കിയാണ് ഇക്കാര്യം അറിയിച്ചത്.ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സആദ ഗവര്‍ണറേറ്റില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത്. ജനസാന്ദ്രതയേറിയ ജിസാനായിരുന്നു ലക്ഷ്യം.

കഴിഞ്ഞ ദിവസവും വിവിധ നഗരങ്ങളിലേക്കായി ഹൂതി വിമതര്‍ തൊടുത്ത ഏഴു മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തിരുന്നു. ഈ ആക്രമണത്തില്‍ മിസൈലുകളിലൊന്നു വീടിനു മുകളില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ റിയാദിനെ ലക്ഷ്യമിട്ടു മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് എത്തിയത്.

സൗദിയുടെ തെക്കന്‍നഗരങ്ങളായ നജ്‌റാന്‍, ജിസാന്‍, ഖമീസ് മുഷൈത് എന്നിവയെ ലക്ഷ്യമിട്ടും തുടര്‍ന്ന് ആക്രമണമുണ്ടായി. യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യം മൂന്നുവര്‍ഷമായി സൈനിക നടപടി തുടരുകയാണ്. ഇതിനിടെ ആദ്യമായാണു സൗദി തലസ്ഥാനത്ത് ആക്രമണത്തില്‍ ജീവഹാനിയുണ്ടായത്.

 

 

JEEVAN TV NEWS

JEEVAN TV NEWS