jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ തൊഴില്‍വിസയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


ഇന്ത്യക്കാര്‍ക്ക് യുഎഇ തൊഴില്‍ വീസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം. ഒന്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കിയെ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

യുഎഇയില്‍ പുതിയ തൊഴില്‍ വീസകള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പുതിയ വീസകള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ് തുടങ്ങി ഒന്പത് രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റില്ലാതെ വീസ ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതേ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ വഴി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പം അവസാനിച്ചു. ഫെബ്രുവരി നാലു മുതലാണ് യുഎഇയില്‍ പുതിയ തൊഴില്‍ വീസകള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS