jeevan news online

വാർത്തകൾ വിശദമായി

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ഹര്‍ജി തള്ളി


രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി എ.ജി പേരറിവാളന്‍ സര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം. പേരറിവാളനെ എതിര്‍ത്ത് സിബിഐ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി നിലനില്‍ക്കില്ലെന്നും 1999ലെ സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പേരറിവാളന്റെ ഹര്‍ജി പരിഗണിച്ചാല്‍ മുഴുവന്‍ കേസും പുനഃപരിശോധിക്കേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

JEEVAN TV NEWS

JEEVAN TV NEWS