jeevan news online

വാർത്തകൾ വിശദമായി

ഗണപതി നായകനാകുന്നു


വിനോദയാത്രയിലൂടെ പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ ഗണപതി നായകനാകുന്നു. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന സിനിമയിലാണ് ഗണപതി നായകനായി എത്തുക. ഡഗ്ലസ്സ് ആല്‍ഫ്രഡ് സംവിധാനം ചെയുന്ന ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്.കര്‍ഷകനായ ജോസഫ് , മേരി എന്നിവരുടെ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ജോസഫിനെ ലാലും മേരിയെ മുത്തു മണിയുമാണ് അവതരിപ്പിക്കുക. ജോസഫിന്റെ മകനായ സാം ജോസഫിനെയാണ് ഗണപതി അവതരിപ്പിക്കുന്നത്. ഗണപതിയുടെ സഹോദരനായ ടോം ജോസഫയായി ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും.ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. പവി കെ പവന്‍ ക്യാമറ ചലപ്പിക്കും. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കും

 

JEEVAN TV NEWS

JEEVAN TV NEWS