jeevan news online

വാർത്തകൾ വിശദമായി

സെക്രട്ടേറിയേറ്റില്‍ ഒരു ലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടക്കുന്നു


ഓരോ ഫയലിലും പാവപ്പെട്ടവരുടെ ജിവിതമാണ് ഉള്ളതെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം 21 മാസം പിന്നിടുമ്പോള്‍ സെക്രട്ടേറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തോളം ഫയലുകള്‍. 2016 ജൂണ്‍ 8 ന് സെക്രട്ടേറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ വികാര നിര്‍ഭരമായ പ്രസംഗം.മുന്നില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പുകളാകും അവരെ തുടര്‍ന്ന് ജീവിക്കണോ, മരിക്കണമോയെന്നുപോലും നിശ്ചയിപ്പിക്കുന്നത്. അതിനാല്‍ പൊസിറ്റീവ് ഫയല്‍ നോട്ട സ്വഭാവമായിരിക്കണം സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഉണ്ടാവേണ്ടത്.

സെക്രട്ടേറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗമായിരുന്നു ഇത്. എന്നാല്‍ പ്രസംഗം പ്രാവര്‍ത്തികമാക്കാന്‍ മുഖ്യമന്ത്രിയോ, അതു മുഖവിലയക്കെടുക്കാന്‍ ജീവനക്കാരോ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന്റെ തെളിവാണ് ഇപ്പോഴും സെക്രട്ടേറിയേറ്റിന്റെ ഉള്ളറകളില്‍ ഉറങ്ങുന്ന 94,932 ഫയലുകള്‍. സേവനാവകാശ നിയമം നിലവില്‍ വന്ന് നാലു വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലായെന്നതും വിവരാവകാശ നിയമം മൂലം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

 

 

JEEVAN TV NEWS

JEEVAN TV NEWS