jeevan news online

വാർത്തകൾ വിശദമായി

വയനാട്ടില്‍ അനധികൃത ക്വാറി ;നിയമലംഘനമെന്ന് ആക്ഷേപം


വയനാട്ടില്‍ പ്ലാന്റേഷന്‍  ഭൂമിയില്‍നിയമങ്ങള്‍ ലംഘിച്ച്  ക്വാറി പ്രവര്‍ത്തിക്കുന്നതായി ആരോപണം.. പാരിസ്ഥിതിക പ്രാധന്യമുള്ള കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ മലയുടെ താഴ്‌വാരത്താണ് നിയമങ്ങള്‍ ലംഘിച്ച് ഖനനവും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബത്തേരി താലൂക്കിലെ മീനങ്ങാടി പഞ്ചായത്തിലാണ് അനധികൃത ക്രഷര്‍ ക്വാറി പ്രവര്‍ത്തനം നടക്കുന്നത്.പ്ലാന്റേഷന്‍ ആക്റ്റ് പ്രകാരം കാപ്പി കൃഷിക്ക് ഇളവു ലഭിച്ച ഭൂമിയാണിത്. സെക്ഷന്‍ 81 പ്രകാരംഇത്തരത്തിലുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് വര്‍ഷങ്ങളായി ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ക്രഷര്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പുറമേ പ്രദേശത്തെ കുടിവെള്ള ശ്രോതസ്സുകളെ ഇല്ലാതാക്കിയും കനത്ത പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവെച്ചുമാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊളഗപ്പാറ മലയ്ക്കു കീഴെ 200 മീറ്റര്‍ ചുറ്റളവില്‍ ഖനനങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ഇവയെല്ലാം അവഗണിച്ചാണ് 7 ഏക്കറോളളം ഭൂമി ഇവിടെ ഇടിച്ചു നിരത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്‌റ്റോ ക്രഷര്‍ സംബന്ധിച്ച നിയമങ്ങളും ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ അധികൃതരും ഒത്താശചെയ്യുുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS