jeevan news online

വാർത്തകൾ വിശദമായി

വിമാനങ്ങള്‍ റദ്ദാക്കി ;യാത്രക്കാര്‍ ദുരിതത്തില്‍


എന്‍ജിന്‍ തകരാര്‍ പ്രശ്‌നം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ എ320 നിയോ വിഭാഗത്തില്‍പ്പെട്ട 11 വിമാനങ്ങള്‍ റദ്ദാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെതാണ് നടപടി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന 11 എയര്‍ബസ് എ320 നിയോ വിമാനങ്ങളുടെ സര്‍വ്വീസ് വിലക്കിയതോടെ നൂറുകണക്കിന് യാത്രക്കാര്‍ ദുരിത്തിലായി. ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍പറക്കല്‍ അനുമതി നിഷേധിച്ചത്.

ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി വിവരം.ആകെ 90 ഓളം വിമാന സര്‍വീസുകളെയും ഈ തീരുമാനം ബാധിക്കുമെന്നാണ് സൂചന. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗലുരു, പട്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്കുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്.

പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം..ഇ.എസ്.എന്‍. 450 സീരിയല്‍ നമ്പറിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി ഒമ്പതിനുതന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എന്‍ജിന്‍ തകരാറുകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്.അത്തരം എന്‍ജിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഡി.ജി.സി.എ. വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS