jeevan news online

വാർത്തകൾ വിശദമായി

ചന്ദ്രയാന്‍ 2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കും :ബഹിരാകാശ ഗവേഷണകേന്ദ്രം


ചന്ദ്രയാന്‍ 2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ഏപ്രിലില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപണം നടത്തുമെന്നും ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു.ചന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിവുള്ള ഉപഗ്രഹമാണ് ചന്ദ്രയാന്‍2.  ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം , ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രപ്രതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ 2 ഉപഗ്രഹം. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സ്വഭാവം അപഗ്രഥിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ ഉപഗ്രഹം അവിടെ നിന്നയക്കും. ചന്ദ്രയാന്‍ 2 ന് ഒപ്പം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 ഉം  വിക്ഷേപണത്തിന് ഒരുങ്ങുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS