jeevan news online

വാർത്തകൾ വിശദമായി

ഈസ്റ്ററിനു മുന്നോടിയായ അമ്പതുനോമ്പിന് തുടക്കം


ഈസ്റ്ററിനു മുന്നോടിയായ അമ്പതുനോമ്പിന് തുടക്കമിട്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു. ഇനിയുള്ള നാളുകള്‍ ക്രൈസതവര്‍ക്ക് വിശുദ്ധിയുടേയും, പ്രാര്‍ത്ഥനയുടേയും, പ്രയശ്ചിത്തത്തിന്റേയും നാളുകളായിരിക്കും.ഈസ്റ്ററിന് ഒരുക്കമായി ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിച്ച് ജീവിത വിശുദ്ധീകരണത്തിലേക്ക് സ്വയമൊരുങ്ങുന്നതാണ് അമ്പതുനോമ്പാചരണം. ലത്തീന്‍ റീത്തിലെ പള്ളികളിലാണ് വിഭൂതി ആചരണം നടന്നത്. സീറോ മലബാര്‍ പള്ളികളില്‍ ഞായറാഴ്ചയായിരുന്നു വിഭൂതി. എറണാകുളം അസ്സീസ്സി കത്തീഡ്രലില്‍ മേജര്‍ അര്‍ച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലാണ് വിഭൂതി തിരുനാളിന് മുഖ്യകാര്‍മികത്്വം വഹിച്ചത്. കുരുത്തോല കത്തിച്ച ചാരം കൊണ്ട് വിശ്വാസികളുടെ നെറ്റിയില്‍ കുരിശ്ശു വരച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS