jeevan news online

വാർത്തകൾ വിശദമായി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ 20 മുതല്‍


കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക പരിഹാരം കാണാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ മാസം 20-ാം തിയ്യതി മുതല്‍ ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്.

39,045 പെന്‍ഷന്‍കാര്‍ക്ക് 701 സഹകരണ സംഘങ്ങള്‍ വഴിയാകും പെന്‍ഷന്‍ വിതരണം ചെയ്യുക. പെന്‍ഷന്‍കാര്‍ ഈ സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ ധാരണയിലെത്തി. 219 കോടിയാണ് പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ വായ്പ എടുക്കുന്നത്. രൂക്ഷമായ പെന്‍ഷന്‍ പ്രതിസന്ധി നേരിട്ടിരുന്ന കെഎസ്ആര്‍ടിസിയില്‍ ഇതോടെ നേരിയ ആശ്വാസം ഉടലെടുക്കും









<

JEEVAN TV NEWS

JEEVAN TV NEWS