jeevan news online

വാർത്തകൾ വിശദമായി

ആവേശം പകര്‍ന്ന് ഖത്തര്‍ അമീറിന്റെ സൈക്കിള്‍ യാത്ര


രാജ്യത്തെ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സൈക്കിള്‍ സവാരി.ദേശീയ കായികദിനമായ ചൊവ്വാഴ്ച രാവിലെ ദോഹ കോര്‍ണിഷിലൂടെ കടന്നുപോയവരെ അമീറിന്റെ സൈക്കിള്‍ സവാരി അദ്ഭുതപ്പെടുത്തി. സൈക്കിള്‍ സവാരി വീക്ഷിക്കാന്‍ നിന്നവര്‍ക്ക് മുമ്പിലൂടെ കടന്നുപോകുന്നത് അമീറാണെന്ന് തിരിച്ചറിഞ്ഞതോടെ ആഹ്ലാദവും വിസ്മയവുമായിരുന്നു.

ട്രാക്ക് സ്യൂട്ട് അണിഞ്ഞ് തലയില്‍ തൊപ്പിയും വെച്ച് സാധാരണക്കാരനെ പോലെ അമീര്‍ നടത്തിയ സൈക്കിള്‍ സവാരി മൊബൈലിലും ക്യാമറകളിലും പകര്‍ത്താനുള്ള തിരക്കിലായിരുന്നു കോര്‍ണിഷിലേക്ക് എത്തിയ പ്രവാസികളും സ്വദേശികളും. ദോഹ കോര്‍ണിഷിന്റെ സൗന്ദര്യമാകര്‍ഷിച്ച് യാത്ര തുടര്‍ന്ന അമീര്‍ റോഡിന്റെ ഇരുവശങ്ങളിലും നിന്നവര്‍ക്കുനേരേ കൈവിശീ കാണിക്കാനും മറന്നില്ല. പ്രവാസികളും സ്വദേശികളും അമീറിന് ആശംസനേരാനും മറന്നില്ല.

 









<

JEEVAN TV NEWS

JEEVAN TV NEWS