jeevan news online

വാർത്തകൾ വിശദമായി

മുഹമ്മദ് നബിയെ അപമാനിക്കുന്നുവെന്ന് ആരോപണം;പ്രിയ വാര്യര്‍ക്കെതിരെ പരാതി


ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ തരംഗമായ പ്രിയ ആര്‍ വാര്യര്‍ക്കെതിരെ പൊലീസില്‍ പരാതി.ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം മുസ്ലീം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹൈദരാബാദിലെ ഒരുകൂട്ടം യുവാക്കളാണ് ഫറൂഖ് നഗറിലെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ഗാനം മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്നാണ് ഇവരുടെ വാദം. പ്രിയയ്ക്കെതിരെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുമാണ് പരാതി. അതേസമയം, പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

JEEVAN TV NEWS

JEEVAN TV NEWS